Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് അടിയന്തിര സഹായമായി ഖത്തറിന്റെ 480 മില്യണ്‍ ഡോളര്‍

ദോഹ: ഇസ്രായേല്‍ അതിക്രമങ്ങള്‍ തുടരുന്നതിനിടെ ഗസ്സക്ക് അടിയന്തിര സഹായമായി ഖത്തര്‍ 480 മില്യണ്‍ ഡോളര്‍ നല്‍കും. ആരോഗ്യ,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി 300 മില്യണ്‍ ഡോളറും ഗസ്സയിലെ നിലവിലെ പ്രതിസന്ധിക്ക് അടിയന്തിര സഹായം എന്ന നിലയിലാണ് ഫലസ്തീന്‍ അതോറിറ്റിക്ക് 180 മില്യണ്‍ ഡോളറും നല്‍കുമെന്നാണ് ചൊവ്വാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ സഹായ പദ്ധതികള്‍ക്കും ഇലക്ട്രിസിറ്റി സഹായങ്ങള്‍ക്കുമാണ് 180 മില്യണ്‍ ഉപയോഗിക്കുക. ഖത്തറിന്റെ നീക്കത്തെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ സ്വാഗതം ചെയ്തു. അദ്ദേഹം ഖത്തര്‍ അമീറിന് പ്രസ്താവനയിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. നേരത്തെ ഫലസ്തീന്‍ അതോറ്റിക്കുള്ള സഹായം അമേരിക്ക വെട്ടിക്കുറച്ചിരുന്നു.

Related Articles