Current Date

Search
Close this search box.
Search
Close this search box.

ഗോരക്ഷകരെ ഭയന്ന് യു.പി ഗ്രാമീണര്‍ പശുക്കളെ വിറ്റൊഴിയുന്നു

ന്യൂഡല്‍ഹി: ഗോരക്ഷകരെന്ന വേഷം കെട്ടിയ സംഘ്പരിവാര്‍ ഗുണ്ടകളെ ഭയന്ന് ജീവനിലുള്ള കൊതിമൂലം ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ പശുക്കളെ വിറ്റൊഴിക്കുന്നതായി റിപ്പോര്‍ട്ട്. യു.പിയിലെ മീററ്റിനു സമീപമുള്ള സോന്‍ദത്ത് എന്ന ഗ്രാമത്തിലെ കര്‍ഷകരാണ് പശുക്കളെ വിറ്റൊഴിവാക്കുന്നത്. മേഖലയില്‍ ഭൂരിഭാഗവും മുസ്‌ലിംകളും പശുവിനെ വളര്‍ത്തിയും പാല്‍ വിറ്റും മറ്റും ഉപജീവന മാര്‍ഗം തേടുന്നവരാണ്. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ദിനേന ഇവര്‍ കടുത്ത ഭീഷണിയാണ് നേരിടുന്നത്. ഇതിനോടകം നിരവധി പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ഒരാവശ്യത്തിന് വേണ്ടിയും പശുക്കളെ പുറത്തേക്കോ മറ്റോ കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഗോസംരക്ഷകരെന്നവകാശപ്പെടുന്ന ഗുണ്ടകളും പൊലിസും നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മീററ്റിലെ ഗ്രാമീണര്‍ പരാതിപ്പെടുന്നു.
നിരവധി പേര്‍ ഇതിനോടകം പശുക്കളെ വിറ്റൊഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിവിധ കര്‍ഷകര്‍ ഇരൂന്നൂറിലധികം പശുക്കളെയും കാളകളെയും വിറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles