Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി മസ്ജിദ്; ശിവലിംഗത്തിന്റെ സാന്നിധ്യമുണ്ടെന്നും സീല്‍ ചെയ്യണമെന്നും കോടതി

വാരണാസി: രണ്ട് ദിവസമായി നടന്നുവന്ന മധുര ഗ്യാന്‍വാപി മസ്ജിദിലെ വീഡിയോഗ്രാഫിക് സര്‍വേ പൂര്‍ത്തിയായി. സര്‍വേയില്‍ പള്ളി പരിസരത്ത് ശിവലിംഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഈ ഭാഗം സീല്‍ ചെയ്യണമെന്നും വാരണാസി കോടതി ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് കോടതി ഉത്തരവിട്ടത്.

പള്ളിയില്‍ വുദൂ എടുക്കുന്നതിനായി ഉപയോഗിക്കുന്ന കുളത്തിന് താഴെയാണ് ശിവലിംഗത്തിന്റെ സാന്നിധ്യമുണ്ടെന്നും കുളം അടച്ച് സീല്‍ ചെയ്യണമെന്നും വാരണാസി ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഇവിടേക്ക് ആര്‍ക്കും പ്രവേശനമനുവദിക്കരുതെന്നും
പോലീസ് കമ്മീഷണര്‍, സി ആര്‍ പി എഫ് കമാന്‍ഡന്റ് വാരണാസി എന്നിവര്‍ക്കാണ് സീല്‍ ചെയ്ത പ്രദേശത്തിന്റെ സുരക്ഷയുടെ ചുമതലയെന്നും കോടതി പറഞ്ഞു.

ഗ്യാന്‍വാപി പള്ളിയുടെ വീഡിയോ സര്‍വേ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉത്തരവ്. കനത്ത സുരക്ഷയിലാണ് രണ്ടാം ദിനവും വീഡിയോ സര്‍വേ പൂര്‍ത്തിയാക്കിയത്. കോടതി നിയോഗിച്ച കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സര്‍വേ സംഘവും ഇരുപക്ഷത്തെയും അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്കൊപ്പമാണ് പള്ളി സമുച്ചയത്തില്‍ സര്‍വേ പ്രവൃത്തികള്‍ നടത്തിയത്.

സംഘ്പരിവാര്‍ സംഘടനകള്‍ ഗ്യാന്‍വാപി മസ്ജിദിനെതിരെ ആരോപണമുന്നയിച്ചതിനെത്തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം സര്‍വേ നടത്തിയത്. മെയ് 17നകം സര്‍വേ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരാണാസി കോടതി സര്‍വേ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച സര്‍വേയുടെ 50 ശതമാനം പൂര്‍ത്തിയായതായി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ അറിയിച്ചിരുന്നു.

മസ്ജിദിന്റെ പുറംഭാഗത്ത് സ്ഥിതി ചെയ്യുന്ന ശൃംഗാര്‍ ഗൗരി ക്ഷേത്രത്തിന് മുന്നില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി വിവാദം ആരംഭിച്ചത്. സര്‍വേയ്ക്കെതിരായ മുസ്ലീം വിഭാഗത്തിന്റെ ഹര്‍ജി പരിഗണിക്കുമെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി സമ്മതിച്ചിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles