Current Date

Search
Close this search box.
Search
Close this search box.

ദലിതര്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് പഠിക്കാന്‍ പാനലുമായി കേന്ദ്രം

ന്യൂഡല്‍ഹി: ദലിത് ജനസമൂഹം ഇസ്ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും മതംമാറുന്നതിനെക്കുറിച്ച് പഠിക്കാന്‍ പാനല്‍ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇസ്ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും മത രിവര്‍ത്തനം ചെയ്ത ദളിതരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സ്ഥിതിഗതികള്‍ പഠിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു ദേശീയ കമ്മീഷനെ രൂപീകരിക്കുന്നുവെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരമൊരു പാനല്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തില്‍ ചര്‍ച്ച ചെയ്യുകയാണെന്നും ഉടന്‍ തീരുമാനമെടുത്തേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ന്യൂനപക്ഷ കാര്യ മന്ത്രാലയവും പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പും (DoPT) ഇത്തരമൊരു നീക്കത്തിന് പച്ച കൊടി കാട്ടിയതായി ഈ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍ദിഷ്ട പാനലില്‍ മൂന്നോ നാലോ അംഗങ്ങളും കേന്ദ്ര കാബിനറ്റ് മന്ത്രി പദവിയുള്ള ചെയര്‍മാനും ഉണ്ടായിരിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയപരിധിയുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

ക്രിസ്ത്യാനിറ്റിയിലേക്കോ ഇസ്ലാം മതത്തിലേക്കോ പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡസന്‍ കണക്കിന് ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്‍പാകെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഇത്.

Related Articles