Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയിലെ കുട്ടികള്‍ക്ക് സഹായമെത്തിക്കണമെന്ന് യൂണിസെഫ്

ന്യൂയോര്‍ക്ക്: കോവിഡ് ഭീതിയില്‍ കഴിയുന്ന പശ്ചിമേഷ്യയിലെ കുട്ടികള്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് യു.എന്നിന്റെ കുട്ടികളുടെ സംഘടനയായ യൂണിസെഫ്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും 92.4 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കേണ്ടതുണ്ടെന്നും യൂണിസെഫ് അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കേണ്ടത് യെമനിനാണ്. അഞ്ച് വര്‍ഷത്തെ സിവില്‍ യുദ്ധം ഇവിടുത്തെ ആരോഗ്യ കേന്ദ്രങ്ങളെ ഇല്ലാതാക്കിയെന്നും യുണിസെഫ് മേഖല മേധാവി ടെഡ് ചായ്ബാന്‍ പറഞ്ഞു.

ആകെ രണ്ട് മില്യണ്‍ കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം പ്രയാസമനുഭവിക്കുന്നത്. ഇതില്‍ നാല് ലക്ഷം കുട്ടികളും യെമനില്‍ നിന്നാണ്. ഇവര്‍ക്ക് എല്ലാ മാസവും ആവശ്യമായ സഹായം നല്‍കിയാല്‍ അവിടങ്ങളിലെ ശിശു മരണനിരക്ക് 50 ശതമാനം കുറക്കാന്‍ പറ്റുമെന്നും അസോസിയേറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Related Articles