Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകള്‍ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് യു.എന്‍ പൊതുസഭ

ന്യൂയോര്‍ക്ക്: മ്യാന്മറിലെ റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും മനുഷ്യാവകാശ നിഷേധങ്ങളിലും ശക്തമായ അപലപനം രേഖപ്പെടുത്തി യു.എന്‍ പൊതുസഭ. വെള്ളിയാഴ്ച ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് മ്യാന്മറിലെ റോഹിങ്ക്യകളും മറ്റു ന്യൂനപക്ഷങ്ങളും നേരിടുന്ന പീഡനം,ബലാത്സംഗം,തടങ്കല്‍,മരണങ്ങള്‍ എന്നിവയെക്കുറിച്ച് അപലപിച്ച് പ്രമേയം പാസാക്കിയത്.

193 അംഗസമിതിയില്‍ 134 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 9 പേര്‍ എതിര്‍ത്തു. 28 പേര്‍ വോട്ടിങില്‍ നിന്നും വിട്ടുനിന്നു. റാഖൈനിലെും കാച്ചിന്‍,ഷാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളും റോഹിങ്ക്യകളും നേരിടുന്ന പ്രയാസങ്ങള്‍, അവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ മ്യാന്മര്‍ ഭരണകൂടം അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. യു.എന്‍ പൊതുസഭയുടെ അഭിപ്രായങ്ങള്‍ നിയമപരമായി സാധുതയില്ല. എന്നാല്‍ അവ ലോക അഭിപ്രായമായാണ് പൊതുവെ കണക്കാക്കപെടാറുള്ളത്.

Related Articles