Current Date

Search
Close this search box.
Search
Close this search box.

യെമനിനുള്ള ഭക്ഷ്യ സഹായം യു.എന്‍ ഭാഗികമായി റദ്ദാക്കി

ന്യൂയോര്‍ക്ക്: യുദ്ധ സംഘര്‍ഷ ഭൂമിയായ യെമനിലേക്കുള്ള ഭക്ഷ്യ സഹായം യു.എന്നിന്റെ ലോക ഭക്ഷ്യ പദ്ധതിയായ WFP ഭാഗികമായി വെട്ടിക്കുറച്ചു. ഭക്ഷണം അവശ്യക്കാരില്‍ നിന്നും വഴി തിരിച്ചു വിടുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണ് ഭക്ഷ്യവിതരണം ഭാഗികമായി റദ്ദാക്കുന്നതെന്നാണ് wfp അധികൃതര്‍ ആരോപിക്കുന്നത്.

യെമന്‍ തലസ്ഥാനമായ സന്‍ആയിലേക്കുള്ള ഭക്ഷ്യവിതരണമാണ് നിര്‍ത്തിവെച്ചത്. ഇത് തുടക്കത്തില്‍ 850,000 ജനങ്ങളെ ബാധിക്കുമെന്നും യു.എന്‍ ഏജന്‍സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ പോഷാകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ക്കുള്ള പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതകള്‍ തുടരുമെന്നും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള ഭക്ഷണ വിതരണവും തുടരുമെന്നും ഏജന്‍സി അറിയിച്ചു.

Related Articles