Current Date

Search
Close this search box.
Search
Close this search box.

മ്യാന്മറില്‍ ‘കൂട്ട മരണങ്ങള്‍’ ഉണ്ടാകുമെന്ന് യു.എന്നിന്റെ മുന്നറിയിപ്പ്

നായ്പിത്വോ: മ്യാന്മറിലെ കിഴക്കന്‍ പ്രവിശ്യകളില്‍ പട്ടിണിയും വിവിധ രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും മൂലം കൂട്ട മരണങ്ങള്‍ നടക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.

സൈന്യത്തിന്റെ ക്രൂരവും അവിവേകവുമായി ആക്രമണങ്ങള്‍ മൂലം പതിനായിരക്കണക്കിന് ആളുകളെയാണ് ഖയാ പ്രവിശയിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചത്.

മ്യാന്മറിലെ കിഴക്കന്‍ പ്രവിശ്യയായ ഖയാഹില്‍ സൈന്യത്തിന്റെ മൃഗീയമായ പീഡനങ്ങളും വിവേചനവും മൂലം ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുകയാണെന്നും ഇവിടെ ജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ വിഭാഗം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ മ്യാന്മറില്‍ നടന്ന പട്ടാള അട്ടിമറിക്ക് ശേഷം അധികാരമേറ്റ സൈന്യത്തിന്റെ ആക്രമണം മൂലം കഷ്ടതയനുഭവിക്കുന്ന മ്യാന്മര്‍ ജനതക്ക് അടിയന്തര സഹായം എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും ഖയ, ഖരേനി സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ അപകടത്തിലാണെന്നും യു.എന്നിന്റെ മ്യാന്മറിലേക്കുള്ള പ്രത്യേക വക്താവ് ടോം ആന്‍ഡ്രൂസ് പറഞ്ഞു.

നമുക്ക് വിട്ടുവീഴ്ച ചെയ്യാതിരിക്കാം, ഫെബ്രുവരി ഒന്നിന് നടന്ന ഭരണ അട്ടിമറിക്ക് ശേഷം ഇതുവരെ നാം കണ്ടിട്ടില്ലാത്ത തോതില്‍ മ്യാന്മറിലെ ഖയാ സ്റ്റേറ്റില്‍ പട്ടിണി, രോഗം, കാലാവസ്ഥാ മാറ്റം എന്നിവ മൂലം കൂട്ടമരണങ്ങള്‍ സംഭവിക്കാം. ഒരു ലക്ഷത്തിലധികം പേരാണ് ഇതിനകം നിര്‍ബന്ധിതമായി പലായനം ചെയ്തത്. വനത്തിനുള്ളിലേക്കാണ് ഇവര്‍ പലായനം ചെയ്തത്. അന്താരാഷ്ട്ര സമൂഹം നിര്‍ബന്ധമായും ഉണര്‍ന്നു പ്രവര്‍ത്തിക്കണം- ടോം ആന്‍ഡ്രൂസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബുധനാഴ്ച പ്രസ്താവന പുറത്തുവിട്ടത്.

Related Articles