Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ ആകെ തകര്‍ച്ചയുടെ വക്കില്‍; മുന്നറിയിപ്പുമായി യു.എന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ആകെ തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. താലിബാന്‍ സര്‍ക്കാരിനെക്കുറിച്ച് ആശങ്കയുണ്ടായിട്ടും അഫ്ഗാനിലേക്ക് പണം ഒഴുകുന്നത് നിലനിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരു വഴിയും കണ്ടെത്തുന്നില്ലെന്നും യു.എന്‍ കുറ്റപ്പെടുത്തി.

അഫ്ഗാനിസ്ഥാന്റെ സെന്‍ട്രല്‍ ബാങ്കിന്റെ വിദേശത്തെ ഏകദേശം 10 ബില്യണ്‍ ആസ്തികള്‍ നിലവില്‍ മരവിപ്പിച്ചിട്ടുണ്ട്. യു.എന്നിന്റെ അഫ്ഗാന്‍ പ്രത്യേക വക്താവ് ഡെബോറ ലിയോണ്‍സ് കഴിഞ്ഞ ദിവസം സുരക്ഷ കൗണ്‍സിലിനോടാണ് ഇക്കാര്യം പറഞ്ഞത്.

അഫ്ഗാന്റെ സമ്പദ്വ്യവസ്ഥയുടെയും സാമൂഹിക ക്രമത്തിന്റെയും മൊത്തത്തിലുള്ള തകര്‍ച്ച തടയുന്നതിന് രാജ്യത്തേക്ക് പണം എത്തിക്കാന്‍ ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍ നേരിടുന്ന കറന്‍സി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുടെ പ്രശ്‌നം അഭിമുഖീകരിക്കേണ്ടതുണ്ട്, ഭക്ഷണത്തിനും ഇന്ധനത്തിനും വില കുത്തനെ ഉയരുന്നു, സ്വകാര്യ ബാങ്കുകളില്‍ പണത്തിന്റെ അഭാവമുണ്ട്, ശമ്പളം നല്‍കാന്‍ അധികാരികള്‍ക്ക് പണമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനുവേണ്ടി 75 ശതമാനത്തിലധികം പൊതുചെലവുകളും അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ ദാതാക്കള്‍ നല്‍കിയിരുന്നത്. 20 വര്‍ഷത്തിനു ശേഷം അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചപ്പോള്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയായിരുന്നു.

Related Articles