Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം നിയമവിരുദ്ധം: യു.എന്‍ ഉന്നത കോടതി

ഹേഗ്: ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിയമവിരുദ്ധമെന്ന് യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). ഖത്തറിനെതിരെയുള്ള വ്യോമപാത ഉപരോധത്തിനെതിരെയുള്ള ഹരജി പരിഗണിക്കവേയാണ് ഐ.സി.ജെ ഇത്തരം നിലപാട് അറിയിച്ചത്. ഖത്തറിനെതിരായ ഉപരോധ വിഷയത്തില്‍ ഖത്തറിന് അനുകൂലമായി ഒന്നിനെതിരെ 16 വോട്ടുകള്‍ക്കാണ് യു.എന്‍ ഉന്നത് കോടതി വിധി പ്രസ്താവിച്ചത്. രണ്ട് വര്‍ഷം മുന്‍പ് നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം നിയമവിരുദ്ധമാണെന്നാണ് കോടതി വിധി പ്രസ്താവിച്ചത്.

ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്ന് വര്‍ഷമായ വേളയിലാണ് അന്താരാഷ്ട്ര തലത്തില്‍ ഒരു ഇടപെടല്‍ ഉണ്ടാകുന്നത്. 2017 ജൂണ്‍ അഞ്ചിനാണ് സൗദി,യു.എ.ഇ,ഈജിപ്ത്,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ വ്യോമ-നാവിക-കര മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്.

Related Articles