Current Date

Search
Close this search box.
Search
Close this search box.

ഫണ്ടിന്റെ അഭാവം: യെമനിലെ സഹായ പദ്ധതികള്‍ യു.എന്‍ അവസാനിപ്പിക്കുന്നു

സന്‍ആ: കൈ കഴുകാനായി ഹാന്റ് സാനിറ്റൈസറുകളോ ഹാന്റ് വാഷോ ഇല്ലാതെ പ്രയാസത്തില്‍പ്പെട്ടുലയുകയാണ് ആഭ്യന്തര യുദ്ധം മൂലം തകര്‍ന്നടിഞ്ഞ യെമന്‍. ലോകത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചതോടെ സാമ്പത്തിക ഭീമന്മാരായ രാജ്യങ്ങളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെ ഐക്യരാഷ്ട്ര സഭക്ക് ലഭിച്ചുകൊണ്ടിരുന്ന ഫണ്ടും കുറഞ്ഞു തുടങ്ങി. അതിനാല്‍ തന്നെ യെമനില്‍ യു.എന്‍ നടത്തി വരുന്ന സഹായ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് യു.എന്‍ അറിയിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തത മൂലം യെമനില്‍ ചെയ്തുകൊണ്ടിരിക്കുന്ന മാനുഷിക സഹായങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം യു.എന്‍ അറിയിച്ചത്.

‘യു.എന്നിന്റെ 41 പ്രധാന പദ്ധതികളില്‍ 31 എണ്ണവും ഫണ്ട് ലഭിച്ചില്ലെങ്കില്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിര്‍ത്തിവെക്കേണ്ടി വരും’ യു.എന്‍ എമര്‍ജന്‍സി റിലീഫ് കോര്‍ഡിനേറ്റര്‍ മാര്‍ക് ലോകോക് പറഞ്ഞു. ഇക്കാര്യം അദ്ദേഹം യു.എന്‍ സുരക്ഷ കൗണ്‍സിലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles