Current Date

Search
Close this search box.
Search
Close this search box.

സിറിയക്ക് 10 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കണമെന്ന് യു.എന്‍

വാഷിങ്ടണ്‍: ആഭ്യന്തര യുദ്ധവും കൊറോണ പ്രതിസന്ധിയും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സിറിയന്‍ ജനതക്കായി അടിയന്തരമായി സഹായമെത്തിക്കണമെന്ന് യു.എന്‍. 10 ബില്യണ്‍ ഡോളറിന്റെ സഹായം എത്തിക്കാനാണ് ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് വെര്‍ച്വല്‍ യോഗം നടന്നത്.

സിറിയക്ക് സഹായത്തിനായി യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ 60 സര്‍ക്കാരുകളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തിയിരുന്നു. സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായം നല്‍കാനും യു.എന്‍ പദ്ധതിയിടുന്നുണ്ട്.

സിറിയയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ആഭ്യന്തര യുദ്ധം രൂക്ഷമാണ്. കോവിഡ് കൂടി പടര്‍ന്നതോടെ രാജ്യത്ത് ഭക്ഷ്യക്ഷാമവും രൂക്ഷമായി. സിറിയയിലും സമീപ രാജ്യങ്ങളിലുമായി നിരവധി അഭയാര്‍ത്ഥികളാണുള്ളത്. ഇവര്‍ക്കെല്ലാം കൂടിയാണ് 10 ബില്യണിന്റെ ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുന്നത്യ വിവിധ എന്‍.ജി.ഒകളുടെയും സഹായം തേടുന്നുണ്ട്.

Related Articles