Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കുടിയേറ്റം: യു.എസിന് യു.എന്നില്‍ രൂക്ഷ വിമര്‍ശനം

ന്യൂയോര്‍ക്ക്: ഫലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റം അംഗീകരിച്ച നടപടിക്ക് ഐക്യരാഷ്ട്രസഭയില്‍ യു.എസിനെതിരെ രൂക്ഷ വിമര്‍ശനം. ബുധനാഴ്ച ചേര്‍ന്ന യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് യൂറോപ്യന്‍ യൂണിയന്‍,റഷ്യ,ചൈന തുടങ്ങിയ മറ്റു സ്ഥിരം സമിതി അംഗങ്ങള്‍ യു.എസിന്റെ നടപടിയെ അപലപിച്ചത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം യു.എസ് സ്റ്റേററ് സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചത്. 2016ലെ യു.എന്‍ കൗണ്‍സില്‍ പ്രമേയത്തിന് എതിരായ യു.എസിന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും യു.എന്നിലെ മിഡിലീസ്റ്റ് സമാധാന പ്രക്രിയയുടെ പ്രത്യേക കോര്‍ഡിനേറ്റര്‍ നിക്കോളായ് മ്‌ളാദനോവ് പറഞ്ഞു. യു.എസിന്റെ പ്രഖ്യാപനം നിരുത്തരവാദപരവും പ്രകോപനപരവുമാണെന്ന് ഇന്തോനേഷ്യന്‍ യു.എന്‍ അംബാസിഡര്‍ ദിയാന്‍ ജാനി പറഞ്ഞു. കൂടാതെ സുരക്ഷ സമിതിയിലെ സ്ഥിരാംഗങ്ങളല്ലാത്ത 10 രാജ്യങ്ങളിലെ അംബാസിഡര്‍മാരും യു.എസ് നടപടിയെ ശക്തമായി എതിര്‍ത്തു.

Related Articles