Current Date

Search
Close this search box.
Search
Close this search box.

രണ്ട് ലക്ഷം എത്യോപ്യൻ അഭയാർഥികളെ സുഡാനിലെത്തിക്കാനൊരുങ്ങി യു.എൻ

ആഡിസ് അബാബ: ആറ് മാസത്തിനിടെ രണ്ട് ലക്ഷം എത്യോപ്യൻ അഭയാർഥികളെ സുഡാനിലെത്തിക്കാൻ ഐക്യരാഷ്ട്രസഭ ഏജൻസി ആസൂത്രണം ചെയ്യുന്നതായി യു.എൻ അഭയാർഥി ഏജൻസി വ്യക്തമാക്കി. അതിക്രമങ്ങളിൽ നിന്ന് രക്ഷ തേടി എത്യോപ്യൻ പൗരന്മാർ രാജ്യം വിടുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ഏജൻസികളുമായി സഹകരിച്ച് 2000 ആളുകളുടെ കാര്യത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇപ്പോൾ അത് 31000ത്തിൽ എത്തിയിരിക്കുന്നു. ആ കണക്ക് ഇതിനകം തന്നെ മറികടന്നിരിക്കുന്നു -ആക്സൽ ബിഷോപ്പ് ജനീവയിൽ വെള്ളിയാഴ്ച പറഞ്ഞു. രണ്ട് ലക്ഷം പേരെയാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫെഡറൽ സേനക്കെതിരെ ശക്തമായ ആക്രമണം നടത്തിയെന്ന് ആരോപിച്ച് പ്രാദേശിക അധികാരികൾക്കെതിരെ വടക്കൻ ടി​ഗ്രേ മേഖലയിൽ രണ്ടാഴ്ച മുമ്പ് എത്യോപ്യൻ ഭരണകൂടം ആരംഭിച്ച ആ​ക്രമണത്തിൽ ആയിരക്കണക്കിന് പേർ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ സമാധാന നെബേൽ ജേതാവും എത്യോപ്യൻ പ്രധാനമന്ത്രിയുമായ എബി അഹ്മദ് നവംബർ നാലിനാണ് ടി​ഗ്രേ മേഖലയിൽ സൈനിക നീക്കത്തിന് ആഹ്വാനം ചെയ്യുന്നത്.

Related Articles