Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണ്: യു.എന്‍ അഭയാര്‍ഥി മേധാവി

ധാക്ക: ബംഗ്ലാദേശിലെ വിദൂരവും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ ദ്വീപിലേക്ക് മാറ്റിപാര്‍പ്പിച്ച റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി. ദ്വീപില്‍ ഞങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. ബുധനാഴ്ച ധാക്കയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോക്‌സ് ബസാറിന് സമീപമുള്ള അഭയാര്‍ഥി ക്യാമ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഏകദേശം 100000 റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മുമ്പ് ജനവാസമില്ലാതിരുന്ന ബഷാന്‍ ചാറിലേക്ക് മാറ്റാനാണ് ബംഗ്ലാദേശ് ഉദ്ദേശിക്കുന്നത്. അയല്‍രാജ്യമായ മ്യാന്‍മറിലെ 2017ലെ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്നാണ് രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ രാജ്യംവിടാന്‍ നിര്‍ബന്ധിതരാകുന്നത്. രാജ്യത്തുനിന്ന് പലായനം ചെയ്തവരില്‍, 920000 റോഹിങ്ക്യകള്‍ നിലവില്‍ ബംഗ്ലാദേശ് അതിര്‍ത്തി ക്യമ്പുകളിലാണ് തിങ്ങിപ്പാര്‍ക്കുന്നത്.

ബംഗ്ലാദേശ് എന്‍.ജി.ഒകളും, ഇപ്പോള്‍ സര്‍ക്കാറുമായി ചേര്‍ന്ന് യു.എന്‍ ഏജന്‍സികളും (ബഷാന്‍ ചാറില്‍) ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് കൂടുതല്‍ ചെയ്യേണ്ടതുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച സര്‍ക്കാറിനെ ഞാന്‍ പിന്തുണക്കുന്നു -ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles