Current Date

Search
Close this search box.
Search
Close this search box.

മൂന്ന് ഹൂതി വിമതര്‍ യു.എന്നിന്റെ കരിമ്പട്ടികയില്‍

സന്‍ആ: മൂന്ന് ഹൂതി വിമതരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എന്‍. യമനില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള അതിര്‍ത്തി കടന്നുള്ള ആക്രമണം, രാജ്യത്തെ വടക്കന്‍ ഭാഗത്തെ സര്‍ക്കാറിന്റെ അവസാനത്തെ ശക്തികേന്ദ്രത്തിലെ ഏറ്റുമുട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഹൂതി വിമതര്‍ക്കെതിരെ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സൗദിയില്‍ നടത്തിയ ആക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുകയും, ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് ഉപരോധം നിര്‍ദേശിച്ചതെന്ന് യു.കെ ബുധനാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, മധ്യ മരുഭൂമി നഗരമായ മഅ്‌രിബില്‍ ഹൂതികള്‍ നടത്തിയ ആക്രമണം മാനുഷിക സഹായം എത്തുന്നത് തടസ്സപ്പെടുത്തി. ഹൂതി വിമതര്‍ കുട്ടി സൈനികരെ ഉപയോഗപ്പെടുത്തുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

ഹൂതി ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ഗമാരി, ഉപ പ്രതിരോധ മന്ത്രി സാലിഹ് മിസ്ഫര്‍ സാലിഹ് അശ്ശാഇര്‍, ഹൂതി സേനയുടെ പ്രമുഖ നേതാവ് യൂസുഫ് അല്‍ മദനി എന്നിവരെ കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി യു.എന്‍ കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles