Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കുടിയേറ്റത്തില്‍ പങ്കാളികളായ കമ്പനികളുടെ വിവരങ്ങള്‍ യു.എന്‍ പുറത്തുവിടണമെന്ന്

ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റത്തില്‍ പങ്കാളികളായ കമ്പനികളുടെ പേരുംവിവരങ്ങള്‍ യു.എന്‍ പുറത്തുവിടണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അനധികൃത നിര്‍മാണങ്ങളും കുടിയേറ്റങ്ങളും നടത്തുന്ന കമ്പനികളുടെ ഡാറ്റ ബേസ് യു.എന്‍ പുറത്തുവിടണമെന്നാണ് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകളായ അല്‍ ഹഖ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അക്കാര്യം ആവശ്യപ്പെട്ടത്. യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഓഫിസ് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Articles