Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ കൂട്ടക്കുരുതി: യു.എന്‍ റിപ്പോര്‍ട്ട് നിഷേധിച്ച് മ്യാന്മര്‍

ബര്‍മ: റോഹിങ്ക്യന്‍ വംശജര്‍ക്കു നേരെ അരങ്ങേറിയത് കൂട്ടക്കുരുതിയാണെന്ന യു.എന്നിന്റെ റിപ്പോര്‍ട്ട് മ്യാന്മര്‍ തള്ളി. മ്യന്മറിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ അരങ്ങേറിയ കൂട്ടക്കൊലയും കൂട്ടബലാത്സംഘങ്ങള്‍ക്കും മ്യാന്മറിനെതിരെ വംശഹത്യക്ക് കുറ്റം ചുമത്തണമെന്നായിരുന്നു യു.എന്നിന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ച മ്യാന്മര്‍ സര്‍ക്കാരിന്റെ ഉന്നത വക്താവ് സോ തായ് യു.എന്നിന്റെ കണ്ടെത്തലിനെ നിഷേധിച്ച് രംഗത്തെത്തിയത്. മ്യാന്മറിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ വസ്തുതാന്വേഷണ സംഘത്തെ മ്യാന്മറിലേക്ക് പ്രവേശിപ്പിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അതിനാല്‍ തന്നെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ തീരുമാനങ്ങളെ തങ്ങള്‍ അംഗീകരിക്കില്ലെന്നും സോ തായ് പറഞ്ഞതായി മ്യാന്മറിലെ സര്‍ക്കാര്‍ അനുകൂല പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിശ്ചയിച്ച് അന്വേഷണം നടത്തുമെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് യു.എന്‍ അന്വേഷണ ഏജന്‍സി മ്യാന്മര്‍ സൈന്യം കൂട്ടക്കൊല നടത്തിയതായി റിപ്പോര്‍ട്ട് നല്‍കിയത്. 2017 ഓഗസ്റ്റില്‍ ആരംഭിച്ച കൂട്ടക്കശാപ്പിനിടെ ഏഴു ലക്ഷം റോഹിങ്ക്യകളാണ് അഭയാര്‍ത്ഥികളായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles