Current Date

Search
Close this search box.
Search
Close this search box.

ഹമാസിനെതിരെ യു.എസ് ഉയര്‍ത്തിയ പ്രമേയം യു.എന്‍ തള്ളി

വാഷിങ്ടണ്‍: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെതിരെ ഐക്യരാഷ്ട്രസഭയില്‍ യു.എസ് കൊണ്ടുവന്ന പ്രമേയം യു.എന്‍ തള്ളി. ഇസ്രായേലിന്റെ ശക്തമായ പിന്തുണയോട് കൂടി യു.എസിന്റെ യു.എന്‍ അംബാസിഡര്‍ നിക്കി ഹാലിയാണ് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പ്രമേയം കൊണ്ടുവന്നത്. പൊതുസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ പ്രമേയം പാസാകുകയുള്ളൂ.

ഉപരോധ ഗസ്സ മുനമ്പിലെ ഫലസ്തീന്‍ സംഘടനയായ ഹമാസിനെ കുറ്റവാളിയാക്കിക്കൊണ്ടുള്ള പ്രമേയമാണ് യു.എസ് കൊണ്ടുവന്നത്. അംഗരാജ്യങ്ങളില്‍ 87 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 57 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.

Related Articles