Current Date

Search
Close this search box.
Search
Close this search box.

സിറിയയിലേക്കുള്ള മാനുഷിക സഹായം പു:നരാരംഭിക്കണമെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: സിറിയയിലേക്ക് നല്‍കി വരുന്ന മാനുഷിക സഹായം പുനരാരംഭിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എന്‍ ആവശ്യപ്പെട്ടു. സിറിയന്‍ അതിര്‍ത്തി കടന്നുള്ള സഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയമാണ് കഴിഞ്ഞ ദിവസം യു.എന്‍ സുരക്ഷ കൗണ്‍സില്‍ പാസാക്കിയത്. 15ല്‍ 12 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 2014 മുതല്‍ സിറിയയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള അംഗീകാരം നിലനില്‍ക്കുന്നുണ്ടായിരുന്നു.

അതേസമയം, സിറിയയിലേക്കുള്ള രണ്ട് അതിര്‍ത്തികളില്‍ ഒന്ന് അടക്കാനുള്ള റഷ്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ശേഷമാണ് ഇത്തരം തീരുമാനം കൈകൊണ്ടത്. ബാബ് അല്‍ ഹവ ക്രോസിങ് പോയിന്റ് ഒരു വര്‍ഷത്തേക്ക് തുറന്നു നല്‍കിയപ്പോള്‍ ബാബ് അല്‍ സലാം ക്രോസിങ് പോയിന്റ് അടക്കുകയായിരുന്നു.

Related Articles