Current Date

Search
Close this search box.
Search
Close this search box.

ആണവ സമ്പുഷ്ടീകരണം: യു.എന്നിന്റെ ആണവ നിരീക്ഷണ മേധാവി ഇറാനുമായി ചര്‍ച്ച നടത്തും

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതിയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (IAEA) തലവന്‍ ഇറാനുമായി ചര്‍ച്ച നടത്തും. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഭീഷണിയുയര്‍ത്തിയതിന് പിന്നാലെയാണ് യു.എന്‍ മേധാവികള്‍ ചര്‍ച്ച നടത്താനായി ഇറാനിലേക്ക് തിരിച്ചത്.

ശനിയാഴ്ച IAEA ഡയറക്ടര്‍ ജനറല്‍ കോര്‍ണല്‍ ഫെറൂത ഇറാനിലേക്ക് തിരിക്കുമെന്നും ഇറാനിലെ ഉന്നത വൃത്തങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ IAEA പറഞ്ഞു.

ആണവസമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന ഭീഷണിയുമായി കഴിഞ്ഞ ദിവസം ഇറാന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. 2018ല്‍ യു.എസ് 2015ലെ ഇറാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആണവ കരാറില്‍ നിന്നും പിന്മാറിയത് മുതല്‍ കരാറിന്മേല്‍ തുടര്‍ച്ചയായും വ്യാപകമായും ലംഘനങ്ങള്‍ ഉണ്ടായതായും ഈ സമയത്ത് കരാറില്‍ ഒപ്പിട്ട മറ്റു അംഗങ്ങള്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ ഇറാന് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി സാരിഫ് പറഞ്ഞിരുന്നു.

Related Articles