Current Date

Search
Close this search box.
Search
Close this search box.

സൗദി അരാംകോ ആക്രമണത്തിന് പിന്നില്‍ ഹൂതികളല്ല: യു.എന്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൗദിയിലെ അരാംകോ എണ്ണപ്ലാന്റിനു നേരെ നടന്ന മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹൂതികളല്ലെന്ന് യു.എന്‍ നിരീക്ഷണ സമിതി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കു നേരെയാണ് മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നത്. ആക്രമണത്തിന് പിന്നില്‍ യെമനിലെ ഹൂതി വിമതര്‍ ആണെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് നിഷേധിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ യു.എന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു സൗദിയുടെ യു.എസും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം ഇറാന്‍ നിഷേധിച്ചിരുന്നു.

ബുധനാഴ്ചയാണ് യു.എന്നിലെ സ്വതന്ത്ര സംഘം സുരക്ഷ കൗണ്‍സിലിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ‘സെപ്റ്റംബര്‍ 14ന് സൗദിയിലെ അബ്‌ഖൈഖ്,ഖുറൈസ് എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നില്‍ ഹൂതികള്‍ ആണെന്ന ആരോപണം തെറ്റാണ് അവര്‍ക്ക് അതില്‍ പങ്കില്ല’ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles