Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ അംഗരാജ്യങ്ങള്‍ ആഗോള കുടിയേറ്റ കരാര്‍ അംഗീകരിച്ചു

മറാകെച്: അന്താരാഷ്ട്ര കുടിയേറ്റ കരാറിന് യു.എന്‍ അംഗരാജ്യങ്ങളുടെ അംഗീകാരം. യു.എന്നിലെ 164 രാജ്യങ്ങളാണ് അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും പരിഹരിക്കുന്നതിനുള്ള കരാറിന് അംഗീകാരം നല്‍കിയത്. യു.എസ് അടക്കമുള്ള വിവിധ രാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്കും പിന്‍മാറ്റത്തിനും ശേഷമാണ് കരാറിന് അംഗീകാരം നല്‍കിയത്.

സുരക്ഷിതവും തുടര്‍ച്ചയുള്ളതും ക്രമത്തിലുമായി ആഗോള കുടിയേറ്റ കരാര്‍ അംഗീകരിക്കാനാണ് തിങ്കളാഴ്ച മൊറോകോയിലെ മറാകച്ചില്‍ വച്ച് നടന്ന സമ്മേളനത്തില്‍ തീരുമാനമായത്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഓരോ മേഖലയിലും കരാര്‍ നിര്‍മിക്കുകയും അഭയാര്‍ത്ഥികള്‍ യാത്ര ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ് കരാര്‍ ഉണ്ടാക്കിയത്.

Related Articles