Current Date

Search
Close this search box.
Search
Close this search box.

112 ഇസ്രായേല്‍ കുടിയേറ്റ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യു.എന്‍

ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ അനധികൃത കുടിയേറ്റവുമായി ബന്ധമുള്ള 112 കമ്പനികളുടെ പേരുവിവരങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടു. ഇസ്രായേലിന്റെയും അവരുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയുടെ എതിര്‍പ്പിന് ഇടയാക്കാന്‍ സാധ്യതയുള്ള നീക്കമാണ് ഏറെ വൈകി യു.എന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് 112 ബിസിനസ് സംരംഭകരുടെ വിവരങ്ങള്‍ യു.എന്‍ പരസ്യപ്പെടുത്തിയത്. ഇതില്‍ 94 എണ്ണം ഇസ്രായേലി കമ്പനികളും ബാക്കി 18 എണ്ണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളതുമാണ്.

യു.എസ്,ഫ്രാന്‍സ്,നെതര്‍ലാന്റ്‌സ്,ലക്‌സം ബര്‍ഗ്,തായ്‌ലാന്റ്,യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണിത്. യു.എസ് ആസ്ഥാനമായുള്ള പ്രമുഖ ഹോം ഷെയറിംഗ് കമ്പനിയായ എയര്‍ ബി.എന്‍.ബിയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ Expedia, ripAdvisor, Motorola, General Mills എന്നീ കമ്പനികളും ഇതില്‍പെടും. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായ മനുഷ്യാവകാശ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles