Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍: മുസ്‌ലിംകള്‍ക്കെതിരായ വിവേചനമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്‍ മുസ്ലിംകള്‍ക്കെതിരായ വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന കുറ്റപ്പെടുത്തി.
പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് പുന:പ്പരിശോധിക്കണമെന്നും ബില്ലില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ സമിതി വ്യക്തമാക്കി. മുസ്ലിംകള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാനമെന്നും യുഎന്‍ മനുഷ്യാവകാശ സമിതി വക്താവ് ജെറമി ലോറന്‍സ് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടനാ വിരുദ്ധമായ നിയമത്തെ സുപ്രിംകോടതി വിശദമായി വിലയിരുത്തുമെന്നും നിയമത്തില്‍ നിന്ന് മുസ്‌ലിം വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തിയതിലൂടെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന തുല്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.
നിയമത്തിനെതിരെ ഇന്ത്യയില്‍ വന്‍ പ്രതിഷേധ സമരമാണ് ഉയര്‍ന്നു വന്നിരിക്കുന്നതെന്നും സമാധാനപരമായി പ്രതിഷേധിച്ച മൂന്നു പേരെ വെടിവെച്ചു കൊന്ന നടപടിയെ അപലപിക്കുന്നതായും സമിതി അറിയിച്ചു.

Related Articles