Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ഭേദഗതി ബില്‍: യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ സുപ്രിം കോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മൈക്കല്‍ ബാച്‌ലെറ്റ് ഹരജി ഫയല്‍ ചെയ്തു. ചൊവ്വാഴ്ച ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം, പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി രവീഷ് കുമാര്‍ പറഞ്ഞു. നിയമങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് പരമാധികാരം ഉണ്ടെന്നും ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു വിദേശ കക്ഷിക്കും ഇടപെടാന്‍ അധികാരമില്ലെന്നാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

സ്വിറ്റ്സര്‍ലന്റിലെ ജനീവയിലുള്ള യു.എന്‍ മനുഷ്യാകവാശ കമ്മീഷണറുടെ ഓഫീസാണ്, യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷലെറ്റ് സുപ്രീം കോടതിയില്‍ മധ്യസ്ഥ ഹരജി സമര്‍പ്പിച്ച കാര്യം ഇന്ത്യയെ അറിയിച്ചത്. നേരത്തെ, പൗരത്വ ഭേദഗതി നിയമം രാജ്യസഭയില്‍ പാസായതിനു പിന്നാലെ ശക്തമായ വിമര്‍ശനവുമായി യു.എന്‍.എച്ച്.സി.ആര്‍ രംഗത്തെത്തിയിരുന്നു.

Related Articles