Current Date

Search
Close this search box.
Search
Close this search box.

ആശുപത്രി ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിറിയന്‍ ഭരണകൂടമെന്ന് യു.എന്‍

ദമസ്‌കസ്: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ആശുപത്രികള്‍ക്ക് നേരെയും മറ്റു ആരോഗ്യ സംവിധാനങ്ങള്‍ക്കും നേരെ നടന്ന മിക്ക ആക്രമണങ്ങള്‍ക്കും പിന്നില്‍ സിറിയന്‍ സഖ്യസേനയാണെന്ന് യു.എന്‍. ഇത്തരത്തില്‍ നടന്ന വ്യോമാക്രമണങ്ങളെക്കുറിച്ച് അന്വേഷിച്ച ഐക്യരാഷ്ട്രസഭയുടെ ആഭ്യന്തര അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതിന്റെ കോപ്പി അല്‍ജസീറ പുറത്തുവിട്ടു. സംഘം അന്വേഷിച്ച ഏഴ് വ്യോമാക്രമണങ്ങളില്‍ മൂന്നിനും പിന്നിലും സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിന്റെ സൈന്യവും സഖ്യകക്ഷികളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് മിക്ക സംവങ്ങളും അന്വേഷിച്ചതെന്നും ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ പരിശോധിച്ച സംഭവങ്ങള്‍ വളരെ കുറവാണെന്നും അല്‍ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles