Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി 2023 വരെ പ്രവര്‍ത്തിക്കും

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അഭാര്‍ത്ഥികള്‍ക്കു വേണ്ടി യു.എന്നിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച United Nations Relief and Works Agency for Palestine Refugees (UNRWA) 2023 വരെ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ തീരുമാനം.

വെള്ളിയാഴ്ച ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഏജന്‍സിയുടെ പ്രവര്‍ത്തനം 2023 ജൂണ്‍ 30 വരെ നിലനിര്‍ത്താനുള്ള ഉത്തരവ് വോട്ടിലൂടെ പുതുക്കിയത്. 169 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. 8 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. യു.എസും ഇസ്രായേലും പുതുക്കലിന് എതിരായാണ് വോട്ട് ചെയ്തതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

1949ലാണ് UNRWA രൂപീകരിക്കുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും കിഴക്കന്‍ ജറൂസലേമിലെയും ജോര്‍ദാന്‍,ലെബനാന്‍,സിറിയ എന്നിവിടങ്ങളിലെയും രജിസ്റ്റര്‍ ചെയ്ത 5 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം,ആരോഗ്യം,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍,സാമ്പത്തിക സഹായങ്ങള്‍ എന്നിവ നല്‍കി വരുന്ന യു.എന്നിന്റെ ഔദ്യോഗിക ഏജന്‍സിയാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളായി ഏജന്‍സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. യു.എസ് ഇതിലേക്ക് നല്‍കുന്ന സംഭാവന ട്രംപ് വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതോടെയാണ് ഏജന്‍സി നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നത്.

Related Articles