Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ഗര്‍ഭച്ഛിദ്ര വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് യു.എന്‍

തെഹ്റാന്‍: രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ വിദഗ്ധര്‍. അന്താരാഷ്ട്ര നിയമപ്രകാരം സ്ത്രീകളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണ് പുതിയ നിയമമെന്ന് യു.എന്‍ വിദഗ്ധര്‍ പറഞ്ഞു. രാജ്യത്തെ ജനസംഖ്യയില്‍ പ്രായാധിക്യമുള്ളവരുടെ തോത് അധികരിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന പ്രസവ നിരക്ക് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുവജന സംഖ്യ, കുടുംബ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

വരും ദശാബ്ദങ്ങളില്‍ രാജ്യത്തെ ജനസംഖ്യ കൂടുതല്‍ അധികരപ്പിക്കുകയെന്ന ആശയത്തെ ഇറാന്‍ പരമോന്നത നേതാവ് അലി ഹസൈനി ഖാംനഈ പിന്തുണച്ചു.

മനുഷ്യാവകാശവും സത്രീകള്‍ക്കെതിരായ അക്രമവും സംബന്ധിച്ച് ഇറാനിലെ മനുഷ്യാവകാശ സാഹചര്യം പരിശോധിക്കുന്ന പ്രത്യേക റിപ്പോര്‍ട്ടര്‍ ജാവേദ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ഒമ്പത് യു.എന്‍ വിദഗ്ധര്‍ ചൊവ്വാഴ്ച അഭിപ്രായ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ജാവേദ് റഹ്‌മാന്‍ പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXV

Related Articles