Current Date

Search
Close this search box.
Search
Close this search box.

സൗദി ആക്റ്റിവിസ്റ്റ് ലജൈന്‍ അല്‍ ഹദ്‌ലൂലിനെ വിട്ടയക്കണമെന്ന് യു.എന്‍

വാഷിങ്ടണ്‍: കഴിഞ്ഞ 500 ദിവസത്തിലധികമായി സൗദിയില്‍ ജയിലില്‍ കഴിയുന്ന രാജ്യത്തെ പ്രമുഖ ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ് ലജൈന്‍ അല്‍ ഹദ്‌ലൂലിനെ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍ വിദഗ്ദ സമിതി പറഞ്ഞു. സൗദിയിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് പ്രചാരണം നടത്തിയതിന് ഹദ്‌ലൂലിനെ അറസ്റ്റ് ചെയ്ത നടപടി ഞെട്ടിക്കുന്നതാണ്. അവര്‍ ഇപ്പോഴും തടവില്‍ കഴിയുകയാണ്. വെള്ളിയാഴ്ച യു.എന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനും സമാധാനപരമായ സമ്മേളിച്ചതിനും അവര്‍ക്കും അവരുടെ സംഘടനക്കുമെതിരെ നടപടിയെടുക്കരുത്. അതിനുള്ള മൗലികാവകാശം അവര്‍ക്കുണ്ട്. അവരെ തടവിലടക്കാന്‍ പാടില്ലായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

2018 മേയില്‍ സൗദിയില്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഹദ്‌ലൂന്‍ അടക്കമുള്ള ആക്റ്റിവിസ്റ്റുകളെ സൗദി പൊലിസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ജയിലില്‍ ഇവര്‍ക്ക് കടുത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങിനുള്ള അവകാശം നേടിയെടുക്കാന്‍ പോരാട്ടം നടത്തിയ പ്രമുഖ വനിയതയാണ് ഹദ്‌ലൂല്‍.

Related Articles