Current Date

Search
Close this search box.
Search
Close this search box.

സി.എ.ബി: ഇന്ത്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഐക്യരാഷ്ട്ര സഭ.
ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംവഭവികാസങ്ങളെക്കുറിച്ചും നിയമത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ഗൗരവമായി നിരീക്ഷിച്ചു വരികയാണ്.

ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളേക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി. മനുഷ്യാവകാശത്തെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പാസ്സായതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ വ്യക്തമാക്കി. ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് യു.എന്നിന്റെ ഇടപെട

Related Articles