Current Date

Search
Close this search box.
Search
Close this search box.

ലിബിയയിലെ അഭയാര്‍ത്ഥി തടങ്കല്‍ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടണം: യു.എന്‍

ട്രിപ്പോളി: ലിബിയയിലെ മുഴുവന്‍ അഭയാര്‍ത്ഥി തടങ്കല്‍ കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ലിബിയയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമാണ് തടങ്കല്‍ കേന്ദ്രങ്ങളില്‍ ക്രൂരതയനുഭവിക്കുന്നതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞു.

അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും തടഞ്ഞുവച്ചിരിക്കുന്ന ലിബിയയിലെ ഭയാനകമായ അവസ്ഥകളെ ന്യായീകരിക്കാന്‍ യാതൊന്നിനും കഴിയില്ല, അന്താരാഷ്ട്ര നിയമപ്രകാരം അവരുടെ ബാധ്യതകള്‍ നിറവേറ്റുന്നതിനും എല്ലാ തടങ്കല്‍ കേന്ദ്രങ്ങളും അടയ്ക്കുന്നതിനും ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനങ്ങളുമായി ഏകോപനത്തില്‍ പ്രവര്‍ത്തിക്കാനും ഞാന്‍ ലിബിയയിലെ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയാണ്- ഗുട്ടറസ് പറഞ്ഞു.

വ്യാഴാഴ്ച യു.എന്‍ സുരക്ഷ കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യമാവശ്യപ്പെട്ടത്. നിലവില്‍ 2780ഓളം ആളുകള്‍ രാജ്യത്തെ വിവിധ തടങ്കല്‍ കേന്ദ്രങ്ങളില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അഞ്ചിലൊന്നും കുട്ടികളാണ്. 22 ശതമാനം വരുമിത്. ജൂലൈ 31 വരെയുള്ള കണക്കുകളാണിതെന്നും അദ്ദേഹം പറഞ്ഞു. എ.എഫ്.പി ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

 

Related Articles