Current Date

Search
Close this search box.
Search
Close this search box.

താലിബാനെ വിമര്‍ശിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: അഫ്ഗാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും താലിബാന്‍ നല്‍കിയ വാഗ്ദാനം ലംഘിക്കപ്പെടുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച തടയുന്നതിന് അഫ്ഗാന് പണം ലഭ്യമാക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും താലിബാന്‍ നല്‍കിയ വാഗ്ദാനം ലംഘിക്കപ്പെടുന്നതില്‍ ഞാന്‍ പ്രത്യേകിച്ച് പരിഭ്രാന്തനാണെന്ന് ഗുട്ടെറസ് തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കിയ വാഗ്ദാനം താലിബാന്‍ പാലിക്കണമെന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു. ഒപ്പം, മാനുഷിക നിയമങ്ങള്‍ക്കും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്കും അനുസൃതമായി ഉത്തരവാദിത്തങ്ങല്‍ നിറവേറ്റുകയും ചെയ്യേണ്ടതുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മില്യണ്‍കണക്കിന് പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ മാസം താലിബാന്‍ ആണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശന അനുമതി നല്‍കിയിരുന്നു. ഇത് ഭാവിയില്‍ താലിബാന്‍ ഭരണത്തിന് കീഴില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന നീക്കമാണ്. ആഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ വകവെച്ച് നല്‍കുമെന്ന് താലബാന്‍ പ്രഖ്യാപിച്ചിരുന്നു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles