Current Date

Search
Close this search box.
Search
Close this search box.

പോരാട്ടം ഇനി കൊറോണക്കെതിരെ: യുദ്ധ കക്ഷികളോട് യു.എന്‍

വാഷിങ്ടണ്‍: ഇനിയുള്ള പോരാട്ടം കൊറോണ വൈറസിനെതിരെയാവണമെന്ന് യുദ്ധ മുന്നണിയിലുള്ള കക്ഷികളോട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. കോവിഡ് മുന്‍നിര്‍ത്തി ആഗോള വെടിനിര്‍ത്തല്‍ അംഗീകരിക്കണം. യുദ്ധ കക്ഷികളായ എല്ലാ രാജ്യങ്ങളും ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധം മൂലം തകര്‍ന്ന രാജ്യങ്ങളെ കൊറോണ വൈറസിനെ നേരിടാന്‍ സഹായിക്കണം. സിറിയ,യെമന്‍,ലിബിയ എന്നീ രാജ്യങ്ങളെ ഉദ്ധരിച്ച് ഗുട്ടറസ് പറഞ്ഞു. ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂ. കോവിഡ് 19 ഈ സംഘര്‍ഷ ഭൂമിയിലേക്കെല്ലാമെത്തിയിട്ടുണ്ട്.

മാര്‍ച്ച് 23ന് ഞാന്‍ സമാധാനത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ചില പുരോഗമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചില രാജ്യങ്ങളില്‍ ഇപ്പോഴും പോരാട്ടം തുടരുന്നു. ഇത് വൈറസിനെ നേരിടുന്ന നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. യു.എന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles