Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച് യു.എന്‍ മേധാവി

ബൈറൂത്ത്: യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ഞായറാഴ്ച ലബനാന്‍ സന്ദര്‍ശിച്ചു. ജനതയനുഭവിക്കുന്ന ദുരിതത്തിന് മുന്നില്‍ രാജ്യത്തെ ദുര്‍ബലമാക്കിയ രാഷ്രീയ നേതാക്കള്‍ക്കെതിരെ അന്റോണിയോ ഗുട്ടുറെസ് ആഞ്ഞടിച്ചു. ഞാന്‍ ലളിതമായ സന്ദേശവുമായാണ് വന്നിട്ടുള്ളത്. ലബനാന്‍ ജനതക്കൊപ്പം യു.എന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അന്റോണിയോ ഗുട്ടറെസ് ലബനാന്‍ പ്രസിഡന്റ് മിഷേല്‍ അൗനിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലബനാന്‍ ജനതയുടെ ദുരിതം കാണുമ്പോള്‍, രാജ്യത്തെ ദുര്‍ബലമാക്കാനോ ഭിന്നിപ്പിക്കാനോ ലബനാന്‍ രാഷ്രീയ നേതാക്കള്‍ക്ക് അവകാശമില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, സമാധാനവും, സ്ഥിരതയും, സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കാനും ലബനാന്‍ ജനതക്ക് എങ്ങനെ മഹത്തായ പിന്തുണ നല്‍കാന്‍ കഴിയുമെന്നത് ചര്‍ച്ച ചെയ്യുന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം -അദ്ദേഹം വ്യക്തമാക്കി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles