Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: ഇടക്കാല സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന് യു.എന്‍

ഖാര്‍തൂം: രാജ്യത്തെ സര്‍ക്കാറിനെ അട്ടിമറിച്ചതില്‍ കടുത്ത ആശങ്ക അറിയിച്ച് യു.എന്‍. സുഡാനിലെ ഇടക്കാല അധികാര പങ്കാളിത്ത സര്‍ക്കാറിനെ സൈന്യം പിരിച്ചുവിട്ടതിന് ശേഷം യു.എന്‍ സുരക്ഷാ സമതി നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.

യു.എന്‍ ഉന്നത അധികാര പതിനഞ്ചംഗ സമതി സുഡാന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിക്കുകയും, മുഴുവന്‍ വിഭാഗത്തോടും ആക്രമത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും, മനുഷ്യവകാശങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപറയുകയും ചെയ്തതായി പത്ര പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റ് ചെയ്തവരെ അടിയന്തരമായി വിട്ടയക്കാനും യു.എന്‍ ആവശ്യപ്പെട്ടു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles