Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ വീടുകള്‍ തകര്‍ക്കുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം: യു.എന്‍

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ വീടുകള്‍ തകര്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായേല്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇസ്രായേല്‍ സൈന്യം 49 കുടിലുകള്‍ കണ്ടുകെട്ടിയപ്പോള്‍ 84 ഫലസ്തീനികള്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്നുമാണ് അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ നമ്മുടെ സഹപ്രവര്‍ത്തകര്‍ ഞങ്ങളോട് പറയുന്നത് യു.എന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.

എല്ലാ വേനല്‍ക്കാലത്തും ഫലസ്തീന്‍ പ്രദേശത്ത് നിന്ന് നിര്‍ബന്ധിതമായി ഒഴിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ‘എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജോര്‍ദാന്‍ താഴ്‌വരയുടെ വടക്കന്‍ ജില്ലയായ ഹംസ അല്‍ബാക്കിയിലെ ഒരു പാര്‍പ്പിട ഘടനയും ഇസ്രായേല്‍ സൈന്യം പൊളിച്ച് കണ്ടുകെട്ടിയിരുന്നു.

ഫലസ്തീന്‍ സ്വത്തുക്കള്‍ പൊളിച്ചുമാറ്റുന്നതും കണ്ടുകെട്ടുന്നതും തടയാനും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ഒരു അധിനിവേശ ശക്തിയെന്ന നിലയില്‍ അതിന്റെ ബാധ്യതകള്‍ പാലിക്കാനും യു എന്‍ ഇസ്രായേലിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles