Current Date

Search
Close this search box.
Search
Close this search box.

മ്യാൻമർ: ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് യു.എൻ

ന്യൂയോർക്ക്: മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും, തെരഞ്ഞെടുക്കപ്പെട്ട നേതാവ് ഓങ് സാൻ സൂചി ഉൾപ്പെടെയുള്ള മുഴുവൻ തടവുകാരെ മോചിപ്പിക്കണമെന്നും യു.എൻ സുരക്ഷാ സമിതി വെള്ളിയാഴ്ച ആവശ്യപ്പെട്ടു. അക്രമം ഉടൻ അവസാനിപ്പിക്കുന്നതിനും, ഫെബ്രുവരി ഒന്നിലെ അട്ടിമറിയുടെ ഫലമായുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹിക്കുന്നതിന് ചർച്ച നടത്തുന്നതിനും തെക്കുകിഴക്കൻ രാഷ്ട്രങ്ങൾ മുന്നോട്ടുവന്നിരുന്നു.

സൈനിക അധികാരത്തിനെതിരെ പ്രതിഷേധിക്കുന്ന മ്യാൻമറിലെ ജനതക്ക് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് ഐക്യപൂർണവും ശക്തവുമായ ആവശ്യം ഉയരുന്നത് സൈനിക നേതൃത്വങ്ങൾക്ക് അധികാരം ശക്തിപ്പെടുത്തുന്നതിലും, രാജ്യത്തെ ഭരണത്തെ നിശ്ചലമാക്കുന്നതിലും അപ്രതീക്ഷിത തിരിച്ചടിയാണെന്ന് യു.എൻ ഉന്നത പ്രതിനിധി സുരക്ഷാ സമിതിയുടെ പത്രക്കുറിപ്പിൽ പറഞ്ഞു.

ഫെബ്രുവരി ഒന്നിന് സൈന്യം ചുമത്തിയ ദേശീയ അടിയന്തരാവസ്ഥയെ തുടർന്ന് മ്യാൻമറിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ യു.എൻ സുരക്ഷാ സമിത അം​ഗങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും, ജനാധിപത്യ പരിവർത്തനത്തന് പിന്തുണയറിയിക്കുകയും ചെയ്തു -അൽജസീറ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

Related Articles