Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അറസ്റ്റു ചെയ്ത ഫലസ്തീന്‍ കുട്ടികളെ വിട്ടയക്കണം: യു.എന്‍

വാഷിങ്ടണ്‍: കൊറോണ വൈറസ് ഭീതിക്കിടെയും ഇസ്രായേല്‍ ഫലസ്തീനികളെ അറസ്റ്റു ചെയ്യുന്നത് നിര്‍ബാധം തുടരുന്നു. ഇസ്രായേല്‍ അറസ്റ്റു ചെയ്ത ഫലസ്തീന്‍ കുട്ടികളെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ രംഗത്തെത്തി. ഐക്യാരാഷ്ട്ര സഭയും യു.എന്നിന്റെ കുട്ടികളുടെ സംഘടനയായ യൂണിസെഫും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയിറക്കിയത്. മാര്‍ച്ച് അവസാനം വരെയായി 194 ഫലസ്തീന്‍ ബാല്യങ്ങള്‍ ഇസ്രായേല്‍ തടവറകളില്‍ കഴിയുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.

സംരക്ഷണം, സുരക്ഷ, ക്ഷേമം എന്നിവയ്ക്കുള്ള കുട്ടികളുടെ അവകാശങ്ങള്‍ എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കണം”പ്രസ്താവനയില്‍ പറയുന്നു. കൂടാതെ കോവിഡ് അണുബാധയുടെ അപകടസാധ്യതയെത്തുടര്‍ന്ന്, പലസ്തീന്‍ കുട്ടികള്‍ ജയിലില്‍ ബുദ്ധിമുട്ടുന്നു, സാമൂഹിക അകലം പാലിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും അവരുടെ അഭിഭാഷകര്‍ക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയാണെന്നും യു.എന്‍ പറയുന്നു. കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും യൂണിസെഫ് ആശങ്കപ്പെട്ടു.

അപകടകരമായ പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ തടവിലാക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ മോചിപ്പിക്കുക എന്നതാണെന്നും അവര്‍ കൂട്ടി്‌ചേര്‍്ത്തു.

Related Articles