Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ മരണം: സമഗ്രമായ അന്വേഷണം വേണമെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം വിചാരണക്കിടെ കോടതിയില്‍ വെച്ച് മരണപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണമോ സമാനമായ മറ്റു ഏജന്‍സികളോ അന്വേഷണം നടത്തണമെന്നും കുടുംബം ഉന്നയിച്ച കാര്യങ്ങളിലും അദ്ദേഹത്തിന്റെ ജയില്‍ കാലയളവിലെ രോഗാവസ്ഥയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും യു.എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് റൂപര്‍ട് കോള്‍വില്ലെ പറഞ്ഞു.

ചൊവ്വാഴ്ചയാണ് യു.എന്‍ മനുഷ്യാവകാശ വിഭാഗം കഴിഞ്ഞ ആറ് വര്‍ഷത്തെ ജയില്‍ കാലയളവില്‍ അദ്ദേഹത്തിന് നല്‍കിയ ചികിത്സയുടെ മുഴുവന്‍ വശങ്ങളും അന്വേഷിക്കാന്‍ ഉത്തരവിട്ടത്. തിങ്കളാഴ്ച മരണപ്പെട്ട ഈജിപ്തിലെ ആദ്യത്തെ ജനാധിപത്യ പ്രസിഡന്റായി തെരഞ്ഞെടുത്ത മുര്‍സിയുടെ ഭൗതിക ശരീരം വളരെ രഹസ്യമായി ചൊവ്വാഴ്ച പുലര്‍ച്ചെ ഖബറടക്കി. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു അന്ത്യകര്‍മങ്ങള്‍.

പശ്ചമേഷ്യയില്‍ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് മുര്‍സിയോടുള്ള ആദരസൂചകമായി അനുസ്മരണ സംഗമങ്ങളും മയ്യിത്ത് നമസ്‌കാരവും നിര്‍വഹിച്ചത്.

Related Articles