Current Date

Search
Close this search box.
Search
Close this search box.

യമൻ: ഹുദൈദ തുറമുഖ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് യു.എൻ

സൻആ: യമനിലെ പ്രാധന തുറമുഖമായ ഹുദൈദക്ക് സമീപം ഏറ്റുമുട്ടൽ മൂർച്ഛിച്ചതിനെ തുടർന്ന് യു.എൻ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തു. മേഖലയിൽ യു.എന്നിന്റെ കാർമികത്വത്തിൽ വെടിനിർത്തലിന് ധാരണയിലെത്തിയിരുന്നെങ്കിലും പോരാട്ടം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

2018ൽ കരാർ അം​ഗീകരിച്ചത് മുതൽ ഹുദൈദ പ്രവിശ്യയിൽ കുറഞ്ഞതും പരിമിതവുമായ പോരാട്ടമാണ് കണ്ടിരുന്നത്. എന്നാൽ, ഈ ആഴ്ചയിൽ ദുരൈഹിമി ന​ഗരത്തിനും അതിനോട് അടുത്തുള്ള ഹൈസ് പട്ടണത്തിനും ചുറ്റുമായി സൗദി പിന്തുണയുള്ള യമൻ സർക്കാറും ഹൂഥി സൈന്യവും രൂക്ഷമായ ഏറ്റുമുട്ടിലിന് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലിൽ പത്തിലധികം പേർ കൊല്ലപ്പെട്ടതായി സൈനിക-ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.

Related Articles