Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ നടപടിക്കെതിരെ യു.എന്നും അറബ് ലീഗും

ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൈയേറ്റത്തില്‍ വിമര്‍ശനവുമായി യു.എന്നും അറബ് ലീഗും രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും ഗുരുതരമായ ലംഘനമാണിതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞു. ബുധനാഴ്ച നടന്ന യു.എന്‍ സുരക്ഷ സമിതിയുടെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസിന്റെ പിന്തുണയോടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെയും ജോര്‍ദാന്‍ താഴ്‌വരയുടെയും ഭാഗങ്ങള്‍ കൈയേറാനുള്ള തീരുമാനത്തില്‍ നിന്നും ഇസ്രായേല്‍ പിന്മാറണമെന്നും പദ്ധതി നടപ്പാക്കുകയാണെങ്കില്‍ അത് ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ആഴത്തില്‍ മുറിവേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദശാബ്ദമായി ഫലസ്തീനില്‍ സമാധാനവും സ്വാതന്ത്ര്യവും പുറത്താണ്. ഫലസ്തീന്റെ ആവശ്യവും ആധിപത്യവും നിരാകരിച്ച് ഇസ്രായേലിന്റെ കടന്നുകയറ്റമാണെന്നും അറബ് ലീഗ് മേധാവി അഹ്മദ് അബുല്‍ ഗെയ്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അറബ് ലീഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles