Current Date

Search
Close this search box.
Search
Close this search box.

ലിബിയ: വെടിനിര്‍ത്തല്‍ നിരീക്ഷണ സംവിധാനത്തിന് യു.എന്‍ അംഗീകാരം

ന്യൂയോര്‍ക്ക്: ലിബിയയിലേക്ക് 60 വെടനിര്‍ത്തല്‍ നിരീക്ഷണ സംവിധാനം കൈമാറാന്‍ അനുമതിയായതായി യു.എന്‍ സുരക്ഷാ സമിതി അറിയിച്ചതായി അല്‍ജസീറ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 24ലെ തെരഞ്ഞെടുപ്പ് സ്വതന്ത്ര്യവും, നീതിപൂര്‍വവും, സമഗ്രവുമായിരിക്കണമെന്ന് ലിബിയയിലെ ഐക്യ സര്‍ക്കാറിനോട് യു.എന്‍ സുരക്ഷാ സമിതി ആവശ്യപ്പെട്ടു.

ഒക്ടോബര്‍ മുതല്‍ ലിബിയയില്‍ വെടിര്‍നിര്‍ത്തല്‍ ആരംഭിച്ചിരുന്നു. എന്നാല്‍, സിര്‍തില്‍ നിന്ന് മിസ്‌റത് വരെയുള്ള പ്രധാന റോഡുകള്‍ അടഞ്ഞുകിടക്കുകയാണ്. നിരീക്ഷണ സംവിധാനം അയക്കാനുള്ള യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ നിര്‍ദേശം വെള്ളിയാഴ്ച സുരക്ഷാ സമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

Related Articles