Current Date

Search
Close this search box.
Search
Close this search box.

യെമന് സഹായം നല്‍കുന്നതിന് തങ്ങള്‍ക്ക്് പ്രചാരണം നല്‍കണമെന്ന് യു.എ.ഇ: റിപ്പോര്‍ട്ട്

സന്‍ആ: യെമന്‍ പ്രതിസന്ധിക്ക് സംഭാവന നല്‍കുന്നതിന് തങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി നല്‍കണമെന്ന് യു.എ.ഇയും സൗദിയും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എന്നിനോടാണ് ഇരു രാജ്യങ്ങളും യെമന്‍ ഫണ്ടിലേക്ക് പണം നല്‍കുന്നതിന് പകരമായി തങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി നല്‍കണമെന്നാവശ്യപ്പെട്ടത്.

ഗാര്‍ഡിയന്‍ പത്രമാണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യു.എന്നിന്റെ യെമന്‍ ഫണ്ടിലേക്ക് 930 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കാമെന്നാണ് യു.എ.ഇ അറിയിച്ചത്. ഇതു സംബന്ധിച്ച തെളിവുകള്‍ യു.എന്‍ പുറത്തുവിട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇരു രാജ്യങ്ങളും ഇക്കാര്യം തള്ളിക്കളഞ്ഞു.

Related Articles