Current Date

Search
Close this search box.
Search
Close this search box.

കൊറോണ മുഴുവന്‍ മനുഷ്യരാശിക്കും ഭീഷണി: യു.എന്‍

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ലോകത്താകമാനം മുഴുവന്‍ മനുഷ്യരാശിക്കും ഭീഷണിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞു. മനുഷ്യരാശി മുഴുവനും ഇതനെതിരെ പോരാടണം. കോവിഡ് ബാധ രാഷ്ട്രങ്ങളെ സഹായിക്കാന്‍ ലോകം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ദരിദ്ര രാജ്യങ്ങള്‍ക്കായി 2 ബില്യണ്‍ ഡോളര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ രൂക്ഷമായ രീതിയിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിലും മരണ സംഖ്യ വര്‍ധിച്ചപ്പോഴാണ് സഹായ പദ്ധതികളുമായി യു.എന്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 700ലധികം പേരാണ് സ്‌പെയിനില്‍ മരിച്ചുവീണത്. ഇറ്റിലിക്കു തൊട്ടുപിന്നാലെ മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ സ്‌പെയിന്‍. കോവിഡ് സഹായ ദൗത്യത്തിനായി 2 ട്രില്യണ്‍ ഡോളര്‍ കഴിഞ്ഞ ദിവസം യു.എസ് പ്രഖ്യാപിച്ചിരുന്നു.

Related Articles