Current Date

Search
Close this search box.
Search
Close this search box.

ഭക്ഷ്യ പ്രതിസന്ധി ഒഴിവാക്കാന്‍ അഫ്ഗാന് നാല് ബില്യണ്‍ ഡോളര്‍ വേണം: യു.എന്‍

കാബൂള്‍: അഫ്ഗാനിലെ ഭക്ഷ്യ പ്രതിസന്ധി ഒഴിവാക്കാന്‍ 4.4 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. അഫ്ഗാന് വേണ്ടി ധനസമാഹരണം നടത്തുന്നതിനായി യു.എന്‍ സഹായ ഓഫീസിന്റെ ഉദ്ഘാടനം അന്റോണിയോ ഗുട്ടെറസ് നിര്‍വഹിച്ചു. 4.4ബില്യണ്‍ ഡോളര്‍ കണ്ടെത്തുന്നതിന് വേണ്ടി യു.കെ, ജര്‍മനി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ വെര്‍ച്വല്‍ പ്രഖ്യാപന കോണ്‍ഫറന്‍സ് ഗുട്ടെറസ് ഉദ്ഘാടനം ചെയ്തു.

ചില അഫ്ഗാനികള്‍ ഭക്ഷണത്തിന് വേണ്ടിയുള്ള പണത്തിനായി തങ്ങളുടെ ശരീരഭാഗങ്ങളെയും കുട്ടികളെയും വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. മിക്കവാറും എല്ലാ അഫ്ഗാനികള്‍ക്കും മതിയായ ഭക്ഷണം കഴിക്കാനില്ല -യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പറഞ്ഞു. പ്രതിസന്ധി നേരിടുന്ന അഫ്ഗാനികളെ സഹായിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ആഹ്വാനമുയരുന്നതിന്റെ ഭാഗമായാണ് ഗുട്ടെറസിന്റെ പ്രസ്താവന.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles