Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഗൗതം അറസ്റ്റ്: മതപ്രബോധനത്തിനുള്ള ഭരണഘടനാവകാശത്തിന്റെ നിഷേധം- സോളിഡാരിറ്റി

കോഴിക്കോട്: യു.പിയിലെ പ്രശസ്ത മതപ്രബോധകനെ നിര്‍ബന്ധ മതപരിവര്‍ത്തനമാരോപിച്ച് അറസ്റ്റ് ചെയ്തത് മതപ്രബോധനത്തിനുള്ള ഭരണഘടനാവകാശത്തിന്റെ നിഷേധമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.

ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങളെ അട്ടിമറിക്കുകയെന്നത് സംഘ്പരിവാര്‍ വിദ്വേഷ രാഷ്ട്രീയ കാലത്ത് പതിവായിരിക്കുകയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍വന്ന മതപരിവര്‍ത്തന നിരോധന നിയമം.

ഭരണഘടന ഓരോ പൗരനും ഉറപ്പുനല്‍കുന്ന അവകാശമാണ് തന്റെ മതത്തില്‍ വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം. എന്നാല്‍ ഈ ഭരണഘടനാ അവകാശത്തെ ഓര്‍ഡിനന്‍സുകളിലൂടെയും മറ്റും മറികടന്ന് അട്ടിമറിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിന്റെ അവസാന തെളിവാണ് ഉമര്‍ ഗൗതം സംഭവം. ഇത്തരം നിയമങ്ങളുടെയെല്ലാം മുഖ്യ ഉന്നം മുസ്ലിംകളാകുന്നു എന്നത് യു.എ.പി.എ അടക്കമുള്ള ഭീകരനിയമങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Related Articles