Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ ഭീഷണി ഭയന്ന് ഗള്‍ഫ് കടല്‍ പാതയില്‍ ഫ്രാന്‍സിന്റെ സഹായം തേടി യു.കെ

ലണ്ടന്‍: ഗള്‍ഫ് കടല്‍ പാതയില്‍ ഇറാന്റെ ഭീഷണി ഭയന്ന് ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും സഹായം തേടി ബ്രിട്ടന്‍. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ആണ് അന്താരാഷ്ട്ര തലത്തില്‍ സഹായമാവശ്യപ്പെട്ട് രംഗത്തെത്തിയത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഫ്രാന്‍സ്,ജര്‍മനി വിദേശകാര്യ മന്ത്രിമാരോട് അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാസം ബ്രിട്ടീഷ് പതാക വഹിച്ചുള്ള എണ്ണക്കപ്പല്‍ ഹൊര്‍മൂസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ പിടിച്ചടക്കിയിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ കൊണ്ടുപോകുന്ന കടല്‍ പാതയാണ് ഗള്‍ഫ് മേഖലയിലെ ഹൊര്‍മുസ് കടലിടുക്ക്. ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് പ്രതികാര നടപടിയായിട്ടാണ് ഇതെന്നായിരുന്നു പൊതുവെ വിലയിരുത്തിയിരുന്നത്.

Related Articles