Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍-യു.എസ് സംഘര്‍ഷ സാധ്യതയില്‍ മുന്നറിയിപ്പുമായി യു.കെ

ലണ്ടന്‍: ഇറാന്‍-യു.എസ് സംഘര്‍ഷ സാധ്യതയുടെ അപകടത്തിന്റെ മുന്നറിയിപ്പുമായി ബ്രിട്ടന്‍ രംഗത്ത്. അപ്രതീക്ഷിതമായി സംഭവിക്കാവുന്ന സംഘര്‍ഷത്തിന്റെ അപകടത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ ആകുലതയുണ്ട്. ബ്രിട്ടന്‍ വിദേശകാര്യ മന്ത്രി ജെര്‍മി ഹണ്ട് പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരിക്കും സംഘര്‍ഷത്തിന്റെ തീവ്രത കൂടുക. അത്തരമൊരു ഭീകരത ആരുടെ ഭാഗത്ത് നിന്നായാലും അപകടകരമാണ്. ഇപ്പോള്‍ യു.എസിന്റെ നടപടികള്‍ ആണ് അന്താരാഷ്ട്ര തലത്തിലും മേഖലയിലും ഭീതി ജനിപ്പിക്കാന്‍ ഇടയാക്കുന്നത് എന്ന് പ്രകടമാണ്. ട്രംപ് അധികാരത്തിലേറിയതിന് ശേഷമാണ് യു.എസ് ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും ജെര്‍മി കുറ്റപ്പെടുത്തി.

Related Articles