Current Date

Search
Close this search box.
Search
Close this search box.

സൗദിയിലേക്കുള്ള ആയുധ കയറ്റുമതി റഷ്യ പുന:രാരംഭിക്കുന്നു

റിയാദ്: സൗദിയിലേക്കുള്ള ആയുധ വില്‍പ്പന പുന:രാരംഭിക്കാനൊരുങ്ങി റഷ്യ. യെമന്‍ യുദ്ധത്തിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് റഷ്യ വീണ്ടും ആയുധം സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ആയുധ വ്യാപാരത്തിനെതിരായ പ്രചാരകര്‍ രാജ്യത്തേക്ക് ആയുധ വില്‍പ്പന പുനരാരംഭിക്കാനുള്ള തീരുമാനത്തെ ധാര്‍മ്മികമായി നീതീ കരിക്കാനാവില്ലെന്നും ഇടപാട് നിര്‍ത്തിവെക്കണമെന്നും ബ്രിട്ടനിലെ ആയുധ ഇടപാടിനെതിരെ പ്രവര്‍ത്തിക്കുന്ന ക്യാംപയിനുകാര്‍ ആക്ഷേപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടനിലെ പ്രതിപക്ഷ സാമാജികര്‍ പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്നും സൗദി അറേബ്യയിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യാമെന്ന് വ്യക്തമായ അപകടമാണെന്നും അന്താരാഷ്ട്ര ട്രേഡ് സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. യെമന്‍ യുദ്ധത്തിലെ നിര്‍ണ്ണായക കക്ഷിയാണ് സൗദി അറേബ്യ. യെമന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവെയാണ് സൗദിയിലേക്ക് വീണ്ടും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.

Related Articles